കേരളം മുഴുവൻ ഓട്ടോ
പറഞ്ഞാൽ മതി.
സവാരി ഗിരി ഗിരി, ഓട്ടോ ദാ എത്തി.
മൈക്കിൽ തൊട്ട് എങ്ങോട്ടാണെന്ന് പറഞ്ഞാൽ മതി, മലയാളത്തിലോ ഇംഗ്ലീഷിലോ. ബുക്ക് ചെയ്യും മുൻപേ നിരക്ക് അറിയാം. കൊടുക്കുന്ന ഓരോ രൂപയും ഡ്രൈവർക്ക്.
ഈ ബ്രൗസറിൽ തന്നെ. ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട.
അല്ലെങ്കിൽ ആപ്പ് എടുക്കാം
- “വീട്ടിൽ പോണം”
- “തക്കുടുന്റെ സ്കൂളിൽ പോണം”
- “ജ്വാലിക്ക് പോണം”
- “Lulu mall-il pokanam”
- പറഞ്ഞാൽ മതി, ഓട്ടോ വരും
- കൂലി മുഴുവൻ ഡ്രൈവർക്ക്
- ബുക്ക് ചെയ്യും മുൻപേ നിരക്ക്
- മലയാളം ആദ്യം
- പണമായോ UPI ആയോ
- യാത്ര തത്സമയം പങ്കിടാം
- ഒറ്റ ടാപ്പിൽ SOS
🎙️ പറഞ്ഞ് ബുക്ക് ചെയ്യാം
ഓട്ടോക്കാരനോട് പറയുന്ന പോലെ പറഞ്ഞാൽ മതി.
അഡ്രസ്സ് വേണ്ട, ടൈപ്പ് ചെയ്യണ്ട. മൈക്കിൽ തൊട്ട് പറഞ്ഞാൽ മതി, മലയാളത്തിലോ ഇംഗ്ലീഷിലോ, രണ്ടും കൂടിയോ.
“വീട്ടിൽ പോണം”
🏠 വീട്
സേവ് ചെയ്ത വീട്ടിലേക്ക് നേരെ. ഒന്നും ടൈപ്പ് ചെയ്യണ്ട.
“തക്കുടുന്റെ സ്കൂളിൽ പോണം”
⭐ തക്കുടുന്റെ സ്കൂൾ
ഒരിക്കൽ ഒരു സ്ഥലം "തക്കുടുന്റെ സ്കൂൾ" എന്ന പേരിൽ സേവ് ചെയ്യൂ. പിന്നെ പേര് പറഞ്ഞാൽ മതി.
“Lulu mall-il pokanam”
📍 ലുലു മാൾ
വേറെ ഏത് സ്ഥലവും മാപ്പിൽ ഞങ്ങൾ കണ്ടുപിടിക്കും.
🔒 സേവ് ചെയ്ത സ്ഥലങ്ങളുടെ പേര് പറഞ്ഞാൽ മതി. നിങ്ങളുടെ കോൺടാക്റ്റുകൾ ഞങ്ങൾ നോക്കില്ല.
ഞങ്ങളുടെ വാക്ക്
ഞങ്ങൾ ഒരു രൂപ പോലും എടുക്കില്ല.
യാത്രക്കാർക്ക്
നിങ്ങൾ കൊടുക്കുന്നത് മുഴുവൻ ഡ്രൈവർക്ക്. പണമായോ UPI ആയോ നേരിട്ട് കൊടുക്കാം. നിങ്ങളുടെ പണം ഞങ്ങളുടെ കയ്യിൽ വരില്ല.
ക്യാപ്റ്റന്മാർക്ക്
കിട്ടുന്നതെല്ലാം നിങ്ങൾക്ക്. ഒരു പാസ് മാത്രം: ദിവസം ₹10, അല്ലെങ്കിൽ മാസം ₹200. ആദ്യ 7 ദിവസം സൗജന്യം.
യാത്ര എളുപ്പമാക്കുന്ന കൊച്ചു കാര്യങ്ങൾ
- പറഞ്ഞ് ബുക്ക് ചെയ്യാം
- വീടും ഓഫീസും ഒറ്റ ടാപ്പിൽ
- അടുത്തിടെ പോയ സ്ഥലങ്ങൾ
- വാട്സാപ്പിലെ ലൊക്കേഷൻ ഷെയർ ചെയ്ത് ബുക്ക് ചെയ്യാംആൻഡ്രോയിഡ്
- ബുക്ക് ചെയ്യും മുൻപേ നിരക്ക് അറിയാം
- പണമോ UPI-യോ, നേരിട്ട് ഡ്രൈവർക്ക്
- സ്റ്റാർട്ട് കോഡ്: ശരിയായ ഓട്ടോയിൽ തന്നെ കയറാം
- യാത്ര തത്സമയം വീട്ടുകാരെ കാണിക്കാം
- ആ ലിങ്കിൽ നിന്ന് വീട്ടുകാർക്കും പണം അടയ്ക്കാം
- SOS: 112-ലേക്ക് വിളിക്കാം, വേണ്ടപ്പെട്ടവരെ അറിയിക്കാം
- അമ്മയ്ക്കോ അതിഥിക്കോ വേണ്ടി ബുക്ക് ചെയ്യാം
- "അമ്പലത്തിന്റെ ഗേറ്റിനടുത്ത്": ഡ്രൈവർക്ക് ഒരു കുറിപ്പ്
- 1-ഓ 2-ഓ സ്റ്റാർ കൊടുത്താൽ ആ ഡ്രൈവറെ പിന്നെ കിട്ടില്ല
- എല്ലാം മലയാളത്തിൽ
✨ പുതിയത്
യാത്ര ഷെയർ ചെയ്യൂ. അവർക്ക് പണവും അടയ്ക്കാം.
അമ്മയ്ക്ക് ഒരു ലിങ്ക് അയച്ചാൽ ഓട്ടോ വീട്ടിലേക്ക് വരുന്നത് തത്സമയം കാണാം. യാത്ര കഴിഞ്ഞാൽ അതേ ലിങ്കിൽ നിന്ന് അമ്മയ്ക്ക് തന്നെ ഡ്രൈവർക്ക് UPI വഴി പണം അയക്കാം.
- ആപ്പ് വേണ്ട: ഏത് ബ്രൗസറിലും ലിങ്ക് തുറക്കും
- പണം കിട്ടിയെന്ന് ഡ്രൈവർ ഉറപ്പിക്കും
- യാത്ര കഴിഞ്ഞ് ഒരു മണിക്കൂർ ആയാൽ ലിങ്ക് പ്രവർത്തിക്കില്ല
എത്ര രൂപയാകും?
ആദ്യ 3 കി.മീ-ക്ക് ₹52, പിന്നെ ഓരോ കി.മീ-ക്കും ₹15.
എത്ര ദൂരം പോകണം എന്ന് നീക്കി നോക്കൂ.
- ആദ്യ 3 കി.മീ
- ₹52
- അതിനു ശേഷം
- ₹15
- റിട്ടേൺ ചാർജ്, പകൽ (+50%)
- ₹19
പകൽ ഓട്ടോ കാലിയായി മടങ്ങുന്നതിനാൽ, ₹30-ന് മുകളിലുള്ള നിരക്കിന്റെ 50% കൂടി ചേർക്കും, ഓട്ടോയിലെ നിരക്ക് കാർഡിലെ പോലെ (തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, കോട്ടയം നഗരങ്ങളിൽ ഇല്ല). കാത്തുനിൽപ്പ്: ആദ്യ 5 മിനിറ്റ് സൗജന്യം, പിന്നെ ഓരോ 15 മിനിറ്റിനും ₹10. ബുക്ക് ചെയ്യും മുൻപ് ആപ്പ് കൃത്യമായ നിരക്ക് കാണിക്കും.
മൂന്ന് ടാപ്പിൽ യാത്ര
- 1
എങ്ങോട്ട്?
പറയൂ, അല്ലെങ്കിൽ സ്ഥലം തിരയൂ. കയറുന്ന സ്ഥലം തനിയെ വരും.
- 2
നിരക്ക് കണ്ട് ബുക്ക് ചെയ്യൂ
ബുക്ക് ചെയ്യും മുൻപേ നിരക്ക് കാണാം. പണമോ UPI-യോ തിരഞ്ഞെടുക്കൂ.
- 3
കയറിക്കോ
ഡ്രൈവർ എത്തും. സ്റ്റാർട്ട് കോഡ് പറയൂ, യാത്ര തുടങ്ങാം.
ഓട്ടോ ഡ്രൈവർമാർക്ക്
നിങ്ങളുടെ ഓട്ടോ. നിങ്ങളുടെ കൂലി. നിങ്ങളുടെ സ്റ്റാൻഡ്.
ഫോണിൽ നിന്ന് തന്നെ ഓട്ടോ സ്റ്റാൻഡിലെ ക്യൂവിൽ ചേരൂ. ഊഴമനുസരിച്ച്, ന്യായമായി ഓട്ടം കിട്ടും. ഒരു ചെറിയ പാസ് എടുത്താൽ മതി, കിട്ടുന്നതെല്ലാം നിങ്ങൾക്ക്.
- ഒരു ഓട്ടത്തിൽ നിന്നും ഞങ്ങൾ ഒന്നും എടുക്കില്ല
- സ്റ്റാൻഡ് ക്യൂ: ആദ്യം വന്നവർക്ക് ആദ്യം
- യാത്രക്കാർ നേരിട്ട് പണമായോ UPI വഴിയോ തരും
ആദ്യ 7 ദിവസം സൗജന്യം
ആദ്യം അറിയാൻ
വെയ്റ്റ്‌ലിസ്റ്റിൽ ചേരൂ
നിങ്ങളുടെ നമ്പർ തരൂ. നിങ്ങളുടെ ജില്ലയിൽ സവാരി ഗിരി ഗിരി തുടങ്ങുന്ന ദിവസം ഞങ്ങൾ മെസേജ് അയയ്ക്കും. ക്യാപ്റ്റന്മാർക്ക് സ്റ്റാൻഡിൽ തുടങ്ങാൻ ഞങ്ങൾ സഹായിക്കും.
സംശയങ്ങൾ
എവിടെയൊക്കെ കിട്ടും?
കേരളം മുഴുവൻ. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും സേവന മേഖലയ്ക്കുള്ളിൽ ആയിരിക്കണം.
ഒരു യാത്രയ്ക്ക് എത്രയാകും?
ആദ്യ 3 കി.മീ-ക്ക് ₹52, പിന്നെ ഓരോ കി.മീ-ക്കും ₹15. പകൽ, ₹30-ന് മുകളിലുള്ള നിരക്കിന്റെ 50% റിട്ടേൺ ചാർജ്, ഓട്ടോയിലെ നിരക്ക് കാർഡിലെ പോലെ (എട്ട് വലിയ നഗരങ്ങളിൽ ഇല്ല). രാത്രി 10 മുതൽ രാവിലെ 5 വരെ 50% കൂടുതൽ. ബുക്ക് ചെയ്യും മുൻപ് ആപ്പ് കൃത്യമായ നിരക്ക് കാണിക്കും. പകൽ ഏത് സമയത്തും ഒരേ നിരക്ക്.
പണം എങ്ങനെ കൊടുക്കും?
ഡ്രൈവർക്ക് നേരിട്ട്, പണമായോ UPI വഴിയോ. യാത്ര ഷെയർ ചെയ്ത ആൾക്കും ലിങ്കിൽ നിന്ന് UPI വഴി അടയ്ക്കാം. നിങ്ങളുടെ പണം ഞങ്ങളുടെ കയ്യിൽ വരില്ല.
പറഞ്ഞ് ബുക്ക് ചെയ്യാമോ?
പറ്റും. മൈക്കിൽ തൊട്ട് എങ്ങോട്ടാണെന്ന് മലയാളത്തിലോ ഇംഗ്ലീഷിലോ പറയൂ. "വീട്" എന്നോ സേവ് ചെയ്ത സ്ഥലത്തിന്റെ പേരോ പറഞ്ഞാൽ നേരെ അങ്ങോട്ട്.
എന്റെ കോൺടാക്റ്റുകൾ നിങ്ങൾ നോക്കുമോ?
ഇല്ല. നിങ്ങൾ സ്വയം സേവ് ചെയ്യുന്ന സ്ഥലങ്ങൾക്ക് മാത്രമേ പേരുള്ളൂ.
സുരക്ഷിതമാണോ?
ഓരോ യാത്രയ്ക്കും സ്റ്റാർട്ട് കോഡ് ഉണ്ട്, ശരിയായ ഓട്ടോയിൽ തന്നെ കയറാം. വീട്ടുകാർക്ക് ലൈവ് ലിങ്ക് അയക്കാം. SOS ബട്ടൺ 112-ലേക്ക് വിളിക്കും, നിങ്ങൾ തിരഞ്ഞെടുത്തവരെ അറിയിക്കും.
ഐഫോൺ ആപ്പ് ഉണ്ടോ?
ഉടൻ വരും. ആദ്യം ആൻഡ്രോയിഡ് ആപ്പ്.
അടുത്ത ഓട്ടോ ഒരു വാക്ക് അകലെ.
സവാരി ഗിരി ഗിരി ഡൗൺലോഡ് ചെയ്യൂ, എങ്ങോട്ടാണെന്ന് പറയൂ, പോകാം.
ഈ ബ്രൗസറിൽ തന്നെ. ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട.
അല്ലെങ്കിൽ ആപ്പ് എടുക്കാം